ജൈവായുധം നിരോധിക്കണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു. ജൈവായുധത്തിന്റെ നിര്‍മ്മാണവും ഉപയോഗവും പൂര്‍ണമായും നിരോധിക്കണമെന്ന് യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആര്‍ രവീന്ദ്ര ആവശ്യപ്പെട്ടു. റഷ്യ വിളിച്ചുചേര്‍ത്ത യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.
ഉക്രെയ്നില്‍ ജൈവായുധ സൈനിക പദ്ധതികള്‍ക്ക് യുഎസ് പണം മുടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനിടെയാണ് ഇന്ത്യയുടെ പരാമര്‍ശം. റഷ്യ‑ഉക്രെയ്ന്‍ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ഇരുരാജ്യങ്ങളും അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്ത്യ പറഞ്ഞു.
അതേസമയം ഉക്രെയ്ന് ഇത്തരത്തിലൊരു ജൈവായുധ പദ്ധതിയില്ലെന്ന് യുഎസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തിയിലോ രാജ്യത്തിനുള്ളിലോ ജൈവായുധ ലാബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും റഷ്യ ഉക്രെയ്ന് മേല്‍ ജൈവായുധമോ രാസായുധമോ പ്രയോഗിക്കാന്‍ തയാറെടുക്കുന്നതായി സംശയമുണ്ടെന്നും യുഎസ് പറഞ്ഞു.
english summary; India urges UN to ban biological weapons
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.