ഇന്ത്യ‑യുഎസ് ആയുധ ഇടപാടിലും സാങ്കേതിക കൈമാറ്റത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെങ്കിലും പ്രായോഗിക തലത്തില്‍ നേരിടേണ്ടിവരുന്നത് നിരവധി വെല്ലുവിളികള്‍.
ഇന്ത്യയ്ക്ക് ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നല്‍കാനുള്ള അമേരിക്കന്‍ തീരുമാനം യുഎസ് ആയുധ കയറ്റുമതി നിയമത്തിന്റെ ലംഘനമാകുമെന്നാണ് സൂചന. വര്‍ഷങ്ങളായി യുഎസ് സഖ്യകക്ഷിയായി വിലയിരുത്തപ്പെടുന്ന ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള അണവ അന്തര്‍വാഹിനി ഇടപാട് യുഎസ് ആയുധ കയറ്റുമതി നിയമത്തില്‍ത്തട്ടി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ പ്രതിരോധ സഹകരണമടക്കം നിരവധി മേഖലകളില്‍ ഒപ്പുവച്ചിരുന്നു. ഏഷ്യയില്‍ വര്‍ധിക്കുന്ന ചൈനീസ് സ്വാധീനവും ഇന്ത്യയുമായുള്ള റഷ്യയുടെ ശക്തമായ ബന്ധവും കണക്കിലെടുത്ത് ഉഭയകക്ഷി തലത്തില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിടുന്ന നയമാണ് യുഎസ് ഭരണകൂടം അടുത്തകാലത്ത് പുലര്‍ത്തുന്നത്. അയല്‍രാജ്യങ്ങളുടെ ഭീഷണി നേരിടുന്ന ഇന്ത്യയെ ഒരു ആയുധ വിപണിയായും യുഎസ് കണക്കുകൂട്ടുന്നു.
സെമി കണ്ടക്ടര്‍ നിര്‍മ്മാണം, ധാതുലവണം, സാങ്കേതിക വിദ്യ കൈമാറ്റം, ബഹിരാകാശ പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യ‑യുഎസ് കരാറുകള്‍. യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക് ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ജെറ്റ് എന്‍ജിന്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എംക്യു 9 ബി ഡ്രോണുകള്‍ വാങ്ങുന്നതിലും ഇരുരാജ്യങ്ങളും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ കയറ്റുമതി നിയമം ഇന്ത്യയ്ക്ക് പ്രതികൂലമായി മാറും. അതല്ലെങ്കില്‍ ഇന്ത്യക്കായി പ്രത്യേക ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണം.
എന്നാല്‍ കയറ്റുമതി നിയമം അനുസരിച്ചും അന്താരാഷ്ട്ര ആയുധ വ്യാപാര നിയമം അനുസരിച്ചും കരാര്‍ പ്രകാരമുള്ള കൈമാറ്റം സാധ്യമാകില്ല. ഇന്തോ-പസഫിക് ബന്ധത്തില്‍ സാങ്കേതിക കൈമാറ്റത്തിനുള്ള നിരോധനം എടുത്തുകളയണമെന്ന് ഇതിനിടെ യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി എല്‍ ററ്റ്നര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയുടെയും പ്രാദേശിക സഹകരണത്തിന്റെയും വിഷയത്തില്‍ ഇത്തരം സഹകരണം വ്യാവസായിക കാഴ്ചപ്പാടില്‍ കാണുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യയിലേയ്ക്കുള്ള ആയുധ കൈമാറ്റ വ്യവസ്ഥയില്‍ 15 ദിവസം നിരോധനം ഏര്‍പ്പെടുത്താനുള്ള അധികാരം യുഎസ് കോണ്‍ഗ്രസിന് നല്‍കമെന്ന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് അംഗം മാര്‍ക് വാര്‍ണറും, റിപ്പബ്ലിക്കന്‍ അംഗം ജോണ്‍ ക്രോണിനും രംഗത്തെത്തി. ഇതോടെ സുപ്രധാന ആയുധ — സാങ്കേതിക വിദ്യ കൈമാറ്റം അമേരിക്കന്‍ നിയമങ്ങളുടെ നൂലമാലകളില്‍ കുടുങ്ങിയേക്കുമെന്നാണ് സൂചന.
english summary; India-US arms-technology transfer will not be easy
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.