22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

മുറിവേല്‍പ്പിച്ചാല്‍ വെറുതെവിടില്ലെന്ന് ഇന്ത്യ

Janayugom Webdesk
സാന്‍ഫ്രാന്‍സിസ്കോ
April 16, 2022 9:42 pm

ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്.
ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല, സർക്കാരിന്റെ തീരുമാനങ്ങൾ എന്താണെന്നതും. പക്ഷേ, ചൈനയ്ക്ക് കൃത്യമായി ആ സന്ദേശം കിട്ടി, മുറിവേറ്റാൽ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്നത്. അദ്ദേഹം പറഞ്ഞു.

2020 മേയ് അഞ്ചിനാണ് ലഡാക്ക് അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. പിന്നാലെ പാൻഗോങ് തടാക മേഖലയിൽ രൂക്ഷമായ ആക്രമണം നടന്നു. 2020 ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ മുഖാമുഖ സംഘർഷത്തോടെ കാര്യങ്ങൾ കൈവിട്ടുപോയി. 20 ഇന്ത്യൻ സൈനികരും ധാരാളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നതിന്റ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല. 

ഇരു രാജ്യങ്ങളും സൈനിക തലത്തിൽ 15 റൗണ്ട് ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാൻഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളിൽനിന്നും ഗോഗ്ര മേഖലയിൽനിന്നും ഇരുരാജ്യങ്ങളും പിന്മാറിയെങ്കിലും വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞിട്ടില്ല. 

Eng­lish Summary:India will not let go if injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.