ഉള്‍ക്കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ്. ഐഎഫ്ബി കിങ് ബോട്ടിലെ പതിനൊന്ന് മത്സ്യതൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്.മിനിക്കോയ് ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും സംഘത്തിന് സിഗ്നില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് സംഘം തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. ബോട്ട് സുരക്ഷിതമായി ഐസിജിഎസ് മിനിക്കോയിക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. എഞ്ചിൻ തകരാറു മൂലം ഈ മാസം അഞ്ചു മുതല്‍ മിനിക്കോയ് ദ്വീപില്‍ കുടുങ്ങികിടക്കുകയായിരുന്നു ബോട്ട്. കഴിഞ്ഞ ഡിസംബറിലും അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ ഇന്ത്യയിലേക്കുള്ള മറ്റൊരു വ്യാപാരക്കപ്പലിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ വിക്രം രക്ഷപ്പെടുത്തിയിരുന്നു.
English Summary:Indian Coast Guard rescued fishermen stuck in the sea
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.