22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 5, 2024
November 27, 2024
November 22, 2024
November 16, 2024
November 14, 2024

ബെെഡന്റെ ഉപദേശക സമിതിയില്‍ വീണ്ടും ഇന്ത്യന്‍ വംശജര്‍

Janayugom Webdesk
വാഷിങ്ടണ്‍
September 1, 2022 9:26 pm

യുഎസ് പ്രസിഡന്റ് ഉപദേശക സമിതിയിലേക്ക് രണ്ട് ഇന്ത്യന്‍ വംശജരെ നിയമിച്ച് ജോ ബെെഡന്‍. ഇന്ത്യന്‍— അമേരിക്കന്‍ വംശജരായ മനു അസ്താനയെയും മധു ബെരിവാളിനെയും ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ അഡ്വെെസറി കൗണ്‍സിലിലേക്ക് നിയമിക്കുമെന്ന് ബെെഡന്‍ പ്രഖ്യാപിച്ചു. സെെബര്‍ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ മേഖലകളുടെ സുരക്ഷയും പ്രതിരോധശേഷിയും എന്നീ വിഷയങ്ങളിലാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഡ്വെെസറി കൗണ്‍സില്‍ വെെറ്റ്ഹൗസിന് നിര്‍ദ്ദേശം നല്‍കുക.

പവർ ജനറേഷൻ ഓപ്പറേഷൻസ്, ഒപ്റ്റിമൈസേഷൻ ആന്റ് ഡിസ്‍പാച്ച്, മത്സരാധിഷ്ഠിത റീട്ടെയിൽ വൈദ്യുതി, , പ്രകൃതി വാതക വ്യാപാരം, റിസ്ക് മാനേജ്മെന്റ് എന്നീ മേഖലകളിൽ മനുഅസ്താനയ്ക്ക് നേതൃത്വ പരിചയമുണ്ട്. ഇലക്‌ട്രിസിറ്റി സബ്‌സെക്ടർ കോർഡിനേറ്റിങ്് കൗൺസിൽ അംഗമായ ഇദ്ദേഹം ടെക്‌സാസ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ സേവനമനുഷ്ഠിച്ച് വരികയാണ്. ഇന്നൊവേറ്റീവ് എമർജൻസി മാനേജ്‌മെന്റിന്റെ (ഐഇഎം)സിഇഒയും പ്രസിഡന്റുമാണ് മധു ബെരിവാള്‍. യുഎസിലെ ഏറ്റവും വലിയ ഹോംലാൻഡ് സെക്യൂരിറ്റി ആന്റ് എമർജൻസി മാനേജ്‌മെന്റ് സ്ഥാപനമാണ് ഐഇഎം.

Eng­lish Summary:Indian descent again on Biden’s advi­so­ry board
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.