9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

സ്ത്രീകളെ ഫോണിൽ ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ

Janayugom Webdesk
കൊച്ചി
March 29, 2022 5:29 pm

സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ. സൗദി ഇന്ത്യൻ എംബസി ജീവനക്കാരൻ ബാലരാമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ്.

തിരുവനന്തപുരം റൂറൽ സൈബർ പൊലീസാണ് പ്രണവിനെ അറസ്റ്റ് ചെയ്തത്. പ്രണവിനെതിരെ വിമാനത്താവളത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. പ്രതി വിമാനത്താവളത്തിൽ എത്തിയതോടെ ജീവനക്കാർ തടഞ്ഞുനിർത്തി പൊലീസിനെ ഏൽപ്പിച്ചു. കഴിഞ്ഞ 1.5 വർഷമായി ഇയാൾ സ്ത്രീകളെ ഫോണിൽ ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം സൈബർ പൊലീസിൽ ഇയാൾക്കെതിരെ പരാതി നിലനിൽക്കുന്നുണ്ട്. ഇന്റർനെറ്റ് കോൾ, വിദേശ നമ്പർ എന്നിവ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളെ ശല്യം ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനം മാസങ്ങളായി പ്രണവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ നാട്ടിൽ എത്തിയത്.

eng­lish summary;Indian embassy employ­ee arrest­ed for harass­ing women on phone

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.