റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഉക്രെയ്നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്ക് മാറ്റി. സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്നു താല്‍ക്കാലികമായാണു നടപടിയെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ കനത്ത ആക്രമണം തുടരുകയാണ്. ഉക്രെയ്ന്റെ പടിഞ്ഞാറു ഭാഗങ്ങളിലും ആക്രമണം രൂക്ഷമായതിനാല്‍, സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത്, ഉക്രെയ്നിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പോളണ്ടിലേക്കു മാറ്റുകയാണ്.
സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ചു തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ എംബസി മാറ്റാനുള്ള തീരുമാനമെടുത്തത്.
English summary; Indian Embassy in Ukraine has been relocated to Poland
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.