13 May 2024, Monday

Related news

May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 9, 2024
May 8, 2024
May 7, 2024
May 5, 2024
May 5, 2024
May 5, 2024

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി; തട്ടികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
കാലിഫോര്‍ണിയ
October 6, 2022 1:37 pm

കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയില്‍ നിന്ന് ഇന്ത്യന്‍ വംശജരായ നാലംഗ സിഖ് കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. തിങ്കളാഴ്ച സെൻട്രൽ കാലിഫോർണിയയിലെ ഒരു ട്രക്കിംഗ് കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി കുടംബത്തെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തുവിട്ടത്. ബുധനാഴ്ച ഒരു തോട്ടത്തില്‍ നിന്ന് കുടുംബത്തിലെ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കർഷകത്തൊഴിലാളിയാണ് മൃതദേഹങ്ങൾ കണ്ട് അധികൃതരെ വിവരമറിയിച്ചതെന്ന് അന്വേഷണം ഉദ്യോഗസ്ഥനായ വാർങ്കെ പറഞ്ഞു.

27 കാരിയായ ജസ്‌ലീൻ കൗറിനെ ഭർത്താവ് ജസ്ദീപ് സിംഗ് (36), എട്ട് മാസം പ്രായമുള്ള മകൾ അരുഹി ദേരി, ഭാര്യാസഹോദരൻ അമൻദീപ് സിങ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ മാനുവൽ സൽഗാഡോയെ(48) കസ്റ്റഡിയിൽ എടുത്തതായും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു. പ്രതി ഇരയുടെ എടിഎം കാർഡുകളിലൊന്ന് ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. 

ട്രക്കിംഗ് ഓഫീസില്‍ നിന്നാണ് കുടുംബത്തെ തട്ടിക്കൊണ്ടുപോയത്. കൊല്ലപ്പെട്ട അമൻദീപ് സിങ്ങിന്റെ പിക്കപ്പ് ട്രക്കിന്റെ പിൻസീറ്റില്‍
ഇരകളെ കൈകള്‍ കെട്ടിയാണ് തട്ടികൊണ്ടുപോയത് കൊണ്ടുപോയത്. അതേസമയം ട്രക്കിംഗ് കമ്പനിയിൽ നിന്ന് ഒന്നും മോഷ്ണം പോയിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പ്രതി ഇരയുടെ എടിഎം കാർഡ് ഉപയോഗിച്ചതായി മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാർങ്കെ പറഞ്ഞു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുള്ള അന്വേഷിക്കുകയാണ് പൊലീസ്. 

Eng­lish Summary:Indian fam­i­ly of four found dead in Amer­i­ca; CCTV footage of the kid­nap­ping is out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.