3 May 2024, Friday

Related news

August 28, 2023
August 14, 2023
October 31, 2022
October 4, 2022
September 30, 2022
September 17, 2022
September 2, 2022
July 11, 2022
June 27, 2022
June 19, 2022

അഫ്ഗാന്‍ വംശജനായ ഇന്ത്യക്കാരനെ കാബൂളില്‍ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി

Janayugom Webdesk
ന്യൂഡല്‍ഹി
September 15, 2021 1:52 pm

അഫ്ഗാനിൽ താമസമാക്കിയിരുന്ന ഇന്ത്യൻ വംശജനെ കാബൂളിൽ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയതായി ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക് അറിയിച്ചു. അമ്പത്കാരനായ ബൻസരി ലാൽ അരെന്ദെ(50)യെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ടുകൾ. വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ സഹായിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം രാവിലെ കാബൂളിലെ ബന്‍സരി നടത്തി വരുന്ന കടയുടെ പരിസരത്തു നിന്നാണ് തട്ടിക്കൊണ്ടു പോയതായാണ് അഫ്ഗാനിലെ ഹിന്ദു-സിഖ് സമുദായ നേതാക്കളിൽ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. മരുന്നു വിൽപ്പന സ്ഥാപനം നടത്തുന്നയാളാണ് ബൻസരി ലാൽ. ജീവനക്കാരേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കൾ ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബൻസരി ലാലിന്റെ കുടുംബം ഡൽഹി എൻസിആറിലാണ് കഴിയുന്നത്.
ENGLISH SUMMARY;Indian man of Afghan descent has been abduct­ed in Kabul
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.