26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 21, 2024
July 11, 2024
July 7, 2024
July 7, 2024
June 16, 2024
June 10, 2024
June 9, 2024
June 8, 2024
May 25, 2024

കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണം ഏറ്റെടുത്ത് ഐഎസ്

Janayugom Webdesk
June 19, 2022 11:55 am

അഫ്ഗാനിസ്താനിലെ സിഖ് ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. പ്രവാചകനിന്ദക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഐഎസ് വിശദീകരിച്ചു.

ഹിന്ദുക്കളേയും സിഖുകാരേയും ലക്ഷ്യമിട്ടാണ് ശനിയാഴ്ച ആക്രമണം നടത്തിയതെന്നും ഐഎസ് അവരുടെ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലൊന്നിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

കാ​ബൂ​ളി​ലെ സി​ഖ് ഗു​രു​ദ്വാ​ര​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. സ്ഫോ​ട​ക വ​സ്തു നി​റ​ച്ചു​വ​ന്ന വാ​ഹ​നം സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന് ത​ട​യാ​നാ​യ​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. മൂ​ന്ന് അ​​ക്ര​മി​ക​ളെ താ​ലി​ബാ​ൻ സേ​ന വെടിവച്ചുകൊന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ർ​തെ പ​ർ​വാ​ൺ ഗു​രു​ദ്വാ​ര​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഭീ​ക​ര​വാ​ദി​ക​ളും താ​ലി​ബാ​ൻ​കാ​രും ത​മ്മി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ താ​ലി​ബാ​ൻ നി​യ​മി​ച്ച വ​ക്താ​വ് അ​ബ്ദു​ൽ നാ​ഫി ടാ​കോ​ർ പറഞ്ഞു.

Eng­lish summary;IS claims attack in Sikh gurud­wara Kabul

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.