യുകെയിലെ വെള്ളക്കാരല്ലാത്ത വംശീയ വിഭാഗമായി ഇന്ത്യന്‍ വംശജര്‍. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച 2021 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം 18.64 ലക്ഷം പേരാണ് ഏഷ്യൻ വിഭാഗത്തിന് കീഴിൽ ഇന്ത്യന്‍ വംശജരായുള്ളത്. 2011 ലെ സെൻസസ് രേഖപ്പെടുത്തിയ 2.5 ശതമാനത്തില്‍ (14.12 ലക്ഷം) നിന്ന് യുകെയിലെ ഇന്ത്യൻ വംശജരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 3.1ശതമാനമായി വര്‍ധിച്ചു. 15.87 ലക്ഷം നിവാസികളുമായി പാകിസ്ഥാൻ വംശജരാണ് രണ്ടാം സ്ഥാനത്ത്. 0.7 ശതമാനമാണ് പാക് വംശജരിലുണ്ടായ വര്‍ധന. ചൈനീസ് വംശജരുടെ എണ്ണം , 3. 93 ലക്ഷത്തിൽ നിന്ന് 4. 45 ലക്ഷമായി ഉയർന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
യുകെയിലെ ആകെ ജനസംഖ്യ ( ഇംഗ്ലണ്ടും വെയില്‍സും) 5.60 കോടിയില്‍ നിന്ന് 5.95 കോടി ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്തെ വെള്ളക്കാരുടെ എണ്ണം 4.82 കോടിയിൽ നിന്ന് 4.87 കോടിയായി ഉയർന്നപ്പോൾ, മൊത്തം ജനസംഖ്യയിലെ ശതമാനം 2011‑ൽ 86 ആയിരുന്നത് 2021‑ൽ 81.7 ശതമാനമായി കുറഞ്ഞു. വെള്ളക്കാരായ വംശീയ വിഭാഗത്തിൽ 4.43 കോടി പേർ ബ്രിട്ടീഷുകാരാണ്. 36.67 ലക്ഷത്തിലധികം ആളുകളാണ് യുകെ ഇതര വെള്ളക്കാര്‍. രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ 3.32 കോടിയില്‍ നിന്ന് 2.75 കോടിയായി കുറഞ്ഞിട്ടുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം ജനസംഖ്യയുടെ 37.2 ശതമാനമായി വര്‍ധിച്ചു. ഹിന്ദുക്കളുടെ ജനസംഖ്യയും കഴിഞ്ഞ സെൻസസിലെ 8.17 ലക്ഷത്തില്‍ നിന്ന് 10.32 ലക്ഷത്തിലെത്തി. 38.68 ലക്ഷമാണ് മുസ്‍ലിം ജനസംഖ്യ.
English Summary: Indian-origin persons remain largest non-White ethnic group in UK
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.