25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024

ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചാഹര്‍ വിവാഹിതനായി

Janayugom Webdesk
പനാജി
March 10, 2022 3:37 pm

ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍ വിവാഹിതനായി. സുഹൃത്ത് ഇഷാനിയെയാണ് ചാഹര്‍ ജീവിത സഖിയാക്കിയത്.ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇന്നലെ ഗോവയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. 2019‑ല്‍ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് വിവാഹ ചടങ്ങ് നീണ്ടു പോകുകയായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് ഇഷാനി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരം ദീപക് ചാഹറിന്റെ ബന്ധുകൂടിയാണ് രാഹുല്‍ കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് അവസാനമായി ദേശീയ ടീമില്‍ കളിച്ചത്. ഇത്തവണ ഐപിഎല്ലില്‍ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് രാഹുലിനെ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി ഒരു ഏകദിനവും ആറ് ട്വന്റി 20‑യും രാഹുല്‍ കളിച്ചിട്ടുണ്ട്.

Eng­lish Summary:Indian spin­ner Rahul Cha­har gets married
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.