15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 1, 2024
October 30, 2024
October 30, 2024
October 30, 2024

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് തിരിച്ചെത്തി

Janayugom Webdesk
മുംബൈ
January 28, 2022 10:07 am

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനായി രോഹിത് ശര്‍മ തിരിച്ചെത്തി. ടീമില്‍ പുതുമുഖ താരം രവി ബിഷ്‌ണോയി ഇടം നേടി. ദീപക് ഹൂഡയും, ആവേശ്ഖാനും ടീമിലെത്തി. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിന്‍ഡീസിനെതിരേ മൂന്നു വീതം ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. മത്സരങ്ങള്‍ അഹമ്മദാബാദിലാണ്. ടി20 പരമ്പരയ്ക്കു വേദിയാവുക കൊല്‍ത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്.

റിസ്റ്റ് കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നീ യുവതാരങ്ങളും ടീമിലുണ്ട്. ആദ്യ ഏകദിനത്തില്‍ നിന്ന് രാഹുലും വിട്ടുനില്‍ക്കും. കാല്‍മുട്ടിലെ പരിക്കുമൂലം രവീന്ദ്ര ജഡേജ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും. പകരം അക്ഷര്‍ പട്ടേല്‍ കളിക്കും. നേരത്തെ ബെംഗളുരുവിലെ ദേ­ശീയ ക്രിക്കറ്റ് അക്കാഡമിയിൽ ബിസിസിഐ നടത്തിയ ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ചതോടെയാണ് രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയത്. തുടഞരമ്പിനേറ്റ പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനം രോഹിത്തിന് നഷ്ടമായിരുന്നു. അതേസമയം വെസ്റ്റിന്‍ഡീസ് ഏകദിന ടീമിനെ പ്രഖ്യാപിച്ചു. കീറോണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുക.

ENGLISH SUMMARY:Indian team announced; Rohit is back
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.