23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 19, 2022
June 15, 2022
April 9, 2022
April 2, 2022
March 17, 2022
March 9, 2022
February 22, 2022
February 8, 2022
January 18, 2022
December 21, 2021

കോവാക്സിന്‍ കുത്തിവയ്പെടുത്ത ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കി സൗദി

Janayugom Webdesk
ന്യൂഡല്‍ഹി
December 21, 2021 9:20 am

കോവാക്സിന്‍ കുത്തിവയ്പെടുത്ത ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി സൗദി അറേബ്യ വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, അംഗീകൃത കോവിഡ് കുത്തിവയ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ താമസ വിസക്കാർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ https://eservices.moh.gov.sa/CoronaVaccineRegistration  എന്ന വെബ്സൈറ്റിൽ കോവാക്സിൻ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്ന് എംബസി അറിയിച്ചു. കോവാക്സിൻ കുത്തിവെപ്പെടുത്ത് സൗദിയിൽ പ്രവേശിക്കുന്ന സന്ദർശക വിസക്കാർ  https://muqeem.sa/#/vaccine-registration/home എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്നും എംബസി അറിയിപ്പിൽ പറയുന്നു. സൗദിയിൽ അംഗീകരിച്ച കോവിഡ് വാക്സിനുകൾക്ക് പുറമെ കോവാക്‌സിൻ അടക്കം നാലു പുതിയ വാക്‌സിനുകൾ എടുത്തവർക്കും സൗദിയിലേക്ക് ഹജ്ജിനും ഉംറക്കും സന്ദർശക വിസയിലും വരുന്നതിന് തടസ്സമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Indi­ans received cov­ax­in allowed to enter the Saudi

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.