ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് അന്താരാഷ്ട്ര് സ്റ്റേഡിയത്തില്‍ രാതി 7ന് ആണ് മത്സരം ആരംഭിക്കുന്നത്. നേരത്തെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് പരമ്പരയില്‍ മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
അതേസമയം ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റാനും പരമ്പര സാധ്യത നിലനിര്‍ത്താനും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ന്യൂസിലന്ഡിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ബാറ്റിങ്ങില്‍ മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച വെങ്കടേഷ് അയ്യരിന് ഇന്നത്തെ മത്സരത്തിലും അവസരം നല്‍കാനാണ് സാധ്യത. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ പഴയ ഫോമിലേക്കെത്തിയതും ചിട്ടയായി എറിയുന്ന അശ്വിന് സ്പിന്‍ ബൗളിങും ഇന്ത്യക്ക് കരുത്തേകും.
മറുവശത്ത് പേസര്‍ ടിം സൗത്തി നയിക്കുന്ന കിവീസ് ടീമില്‍ ചാപ്മാനും മാര്ട്ടിന് ഗുപ്റ്റിലും ബാറ്റിങ്ങില്‍ വമ്പന്‍ ഫോമിലാണെങ്കിലും മറ്റു ബാറ്റര്‍മാരുടെ ഫോമാണ് ടീമിനെ ആശങ്കയിലാക്കുന്നത്. ജയ്പൂരില്‍ ബൗളിങ്ങില്‍ ഫ്ളോപ്പായ ടോഡ് ആസിലിനു പകരം ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയും കളിച്ചേക്കും. രചിന് രവീന്ദ്രയ്ക്കു പകരം ജിമ്മി നീഷാം കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടി20 ക്രിക്കറ്റിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിനാണ് മേല്‍ക്കൈ. 18 മത്സരങ്ങളില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതെണ്ണത്തില്‍ വിജയം കിവീസിനായിരുന്നു. ഏഴു കളികളില്‍ ഇന്ത്യയും ജയം കൊയ്തു. രണ്ടു മത്സരങ്ങള്‍ സമനിലയായി മാറി. ഇന്ത്യയില്‍ കളിച്ച ടി20കളെടുത്താല്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നു മത്സരങ്ങളില്‍ ഇന്ത്യയും മൂന്നെണ്ണത്തില്‍ ന്യൂസിലന്‍ഡുമാണ് വിജയിച്ചിട്ടുള്ളത്.
english summary: India’s second T20 match against New Zealand will be played today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.