29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം

Janayugom Webdesk
സിഡ്നി
October 27, 2022 4:26 pm

ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് ജയം. ഇന്ത്യ നേടിയ 180 റൺസിന്‍റെ വിജയലക്ഷ്യം തേടിയാണ് നെതർലൻഡ് ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ 20 ഓവറിൽ ഒമ്പതിന് 123 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 56 റൺസ് വ്യത്യാസത്തിലായിരുന്നു ഇന്ത്യയുടെ ജയം. ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, അർഷദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയത്. അതേസമയം 20 റൺസെടുത്ത ടിം പ്രിംഗിളാണ് നെതർലൻഡ്സ് ടീമിലെ ടോപ് സ്കോറർ.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. വിരാട് കോലി രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർ അർദ്ധസെഞ്ച്വറി നേടി. ഒമ്പത് റൺസെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റ് വാൻ മീകേരൻ നേടി. രോഹിത് ശർമ്മയും വിരാട് കോലിയുമാണ് ഇന്ത്യയെ നയിച്ചത്.

39 പന്തിൽ 53 റൺസെടുത്ത രോഹിതിനെ ക്ലാസൻ പുറത്താക്കി. നാല് ഫോറും മൂന്ന് സിക്സറും രോഹിത് ശർമ്മ നേടിയത്. രോഹിതും കോലിയും ചേർന്ന് 73 റൺസാണ് രണ്ടാം വിക്കറ്റിന് ശേഷം കൂട്ടിച്ചേർത്തത്. കോലി 44 പന്തിൽ പുറത്താകാതെ 62 റൺസെടുത്തു. ശേഷമെത്തിയ സൂര്യകുമാർ യാദവിന്റെ മികച്ച ഫോമില്‍ ഇന്ത്യ സ്കോറുയര്‍ത്തിയത്. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസ് നേടി.

Eng­lish Summary:India’s sec­ond win in T20 World Cup
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.