നാളെ മുതല്‍ സൗദിയിലെ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉല്‍പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോതെറപ്പി, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവത്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്.
ഇതില്‍ കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവത്കരണ അനുപാതത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല. മെഡിക്കല്‍ ഉപകരണ മേഖലയില്‍ സെയില്‍സ്, പരസ്യം, ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നീ തൊഴിലുകളില്‍ ആദ്യഘട്ടത്തില്‍ 40 ശതമാനവും രണ്ടാം ഘട്ടത്തില്‍ 80 ശതമാനവും സ്വദേശിവത്കരണമാണ് പാലിക്കേണ്ടത്. മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ്, ടെക്നിക്കല്‍ തൊഴിലുകളില്‍ ആദ്യ ഘട്ടത്തില്‍ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 50 ശതമാനവും സ്വദേശിവത്കരണം പാലിക്കണം.
English summary; Indigenization in the health and medical equipment sector in Saudi from tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.