24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 18, 2025
March 17, 2025
March 15, 2025
February 26, 2025
February 8, 2025
February 6, 2025
February 3, 2025
January 29, 2025
January 12, 2025

ലൂയീസില്‍ ശ്രീനിവാസനില്ല; ടൈറ്റില്‍ റോളില്‍ ഇന്ദ്രന്‍സെത്തുന്നു

Janayugom Webdesk
കൊച്ചി
April 28, 2022 5:47 pm

പ്രഖ്യാപനത്തിനുശേഷം ഇതിനോടകം തന്നെ ശ്രദ്ധേയമായ ‘ലൂയിസ്’ എന്ന ത്രില്ലർ സിനിമയിൽ, ടൈറ്റിൽ കഥാപാത്രമായി ഇന്ദ്രൻസ് എത്തുന്നു. കേന്ദ്രകഥാപാത്രമായി ശ്രീനിവാസനെ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് വിശ്രമം ആവശ്യമുള്ളതുകൊണ്ട്, ആ വേഷം സന്തോഷപൂർവ്വം ഇന്ദ്രൻസ് ഏറ്റെടുക്കുകയായിരുന്നു.

വളരെയധികം അഭിനയസാധ്യതയുള്ള ശക്തമായ ഈ കഥാപാത്രം ഇന്ദ്രൻസിൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും എന്ന് അണിയറപ്രവർത്തകർ വിലയിരുത്തുന്നു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാൽ ആണ് തിരക്കഥ.

ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ സുപരിചിതനായ ഒരു നീണ്ട താരനിര ഈ ചിത്രത്തിൽ ഭാഗമാകുന്നു.

ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, രാജീവ് ശിവ, ഗാനരചന: മനു മഞ്ജിത്‌, ഷാബു ഉസ്മാൻ കോന്നി എന്നിവർ, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, കോറിയോഗ്രാഫി: ജയ്, ഡിസൈൻ : നൗഫൽ കുട്ടിപ്പെൻസിൽ, സ്റ്റിൽസ്: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, മീഡിയാ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്‌, ഓൺലൈൻ പ്രൊമോഷൻസ്: ശ്രീഹരി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Eng­lish Sum­ma­ry: Louis film; Indrans in title role in thriller film

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.