24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഏഴ് തവണ വിറ്റു; കുട്ടികളെ കടത്തുന്ന സംഘത്തിലെ പതിനൊന്ന് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ഹൈദരാബാദ്
March 30, 2022 2:45 pm

ഹൈദരാബാദില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ കുട്ടികളെ കടത്തിയ കേസിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് 70,000 രൂപയ്ക്കാണ് സംഘത്തിന് വിറ്റത്. കുട്ടിയുടെ അമ്മയും മുത്തശ്ശിയും പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുഞ്ഞിനെ രക്ഷപ്പെടുത്തി രക്ഷിതാക്കൾക്ക് കൈമാറി, കുഞ്ഞിനെ വിറ്റ പിതാവാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതികളെ പിടികൂടുന്നതിന് മുമ്പ് കുട്ടിയെ ഇവര്‍ ഏഴ് തവണ വിറ്റതായി പൊലീസ് കണ്ടെത്തി. അവസാനമായി 2,50,000 രൂപയ്ക്കാണ് പ്രതികള്‍ കുട്ടിയെ മറ്റൊരു സംഘത്തിന് വിറ്റതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry; Infant Sold 7 Times In Andhra Pradesh, Police Catch 11 For Child Trafficking

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.