ന്യൂഡല്‍ഹി
June 14, 2024 9:54 pm
രാജ്യത്ത് മൊത്തവില പണപ്പെരുപ്പം കുതിച്ച് കയറുന്നു. കഴിഞ്ഞ 15 മാസത്തെ ഏറ്റവും വലിയ നിരക്കിലെത്തി. ഭക്ഷ്യേല്പന്നങ്ങളിലും അവശ്യ വസ്തുക്കളിലും ഉയര്‍ന്ന തോതിലുള്ള വിലക്കയറ്റം രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയ രേഖ ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷ്യവില പണപ്പെരുപ്പം മാര്‍ച്ചിലെ 6.88 ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ 7.74 ലേക്ക് കയറിയത് മേയില്‍ 9.82 ശതമാനമായി കുതിച്ചുകയറി. 2.61 ശതമാനം വര്‍ധന. മൊത്തവില സൂചിക (ഡബ്ല്യുപിഐ) മാര്‍ച്ചില്‍ 0.53 ആയിരുന്നത് ഏപ്രിലില്‍ 1.26 ആയി വര്‍ധിച്ചു. ജനുവരിയില്‍ 0.33 ശതമാനവും ഫെബ്രുവരിയില്‍ 0.20ഉം ആയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നിരക്ക് 0.86 ഉം നവംബറില്‍ 0.39 ശതമാനവും ആയിരുന്നു.
ധാന്യങ്ങള്‍, ഗോതമ്പ്, പച്ചക്കറി, പഴം, പയര്‍വര്‍ഗം എന്നിവയുടെ വിലക്കയറ്റം മൊത്തവില പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. ഉള്ളി, മുട്ട, മാംസം, മത്സ്യം, പാല്‍ എന്നിവയുടെ വിലയില്‍ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പ്രധാന ഭക്ഷ്യവസ്തുക്കളുടെ വന്‍തോതിലുള്ള വിലവര്‍ധനവ് പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടത്തിനിടയാക്കി. ഇന്ധന, വൈദ്യുതി വിലകളും പണപ്പെരുപ്പത്തെ സ്വാധീനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.