22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 4, 2024
November 2, 2024
October 31, 2024
October 30, 2024
October 26, 2024
October 25, 2024
October 18, 2024
October 18, 2024
October 17, 2024

വിലക്കയറ്റം, പണിമുടക്ക് ;ഒഴിഞ്ഞുമാറി കേന്ദ്രം: ബിനോയ് വിശ്വം എംപിയുടെ നോട്ടീസ് തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2022 10:39 pm

വിലക്കയറ്റവും തൊഴിലാളികളുടെ ദ്വിദിന ദേശീയ പണിമുടക്കും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകരിച്ചില്ല. സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, സിപിഐ (എം) അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ഡോ. ശിവദാസന്‍ ഉള്‍പ്പെടെയുള്ളവര്‍ തൊഴിലാളികളുടെ സമരാവശ്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.

രാജ്യസഭയില്‍ ഈ വിഷയം ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇടയില്‍ ഉന്നയിക്കാമെന്നായിരുന്നു അംഗങ്ങള്‍ നല്‍കിയ നോട്ടീസിനു മറുപടിയായി ചെയര്‍മാന്‍ വെങ്കയ്യാ നായിഡുവിന്റെ പ്രതികരണം. ലോക്‌സഭയില്‍ നിരവധി പ്രതിപക്ഷ അംഗങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള അനുമതി നിഷേധിച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സമയം കണ്ടെത്തണമെന്നും ബിനോയ് വിശ്വം സഭയില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭ പാസാക്കിയ ബജറ്റ് ഇന്നലെ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യസഭയും പാസാക്കി. അപ്രോപ്രിയേഷന്‍ ബില്‍ 2022, ഫൈനാന്‍സ് ബില്‍ 2022 എന്നിവയാണ് രാജ്യസഭ പാസാക്കിയത്.

eng­lish summary;Inflation, strike, evac­u­a­tion cen­ter: Binoy Vish­wam rejects MP’s notice

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.