31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 24, 2025
February 6, 2025
February 2, 2025
November 21, 2024
November 6, 2024
September 29, 2024
August 30, 2024
July 24, 2024
July 22, 2024

പ്രാണികളുടെ കടിയെല്ലാവര്‍ക്കും ഒരുപോലെയാകില്ല; കാരണമിതാണ്…

Janayugom Webdesk
August 30, 2024 7:09 pm

സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് Papu­lar urticaria അല്ലെങ്കില്‍ insect bite reac­tion എന്ന് പറയുന്നത്. 2 — 10 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇവ വരാറുള്ളത്. ചൊറിച്ചിലോട് കൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറി വരാറുണ്ട്. അതിനെ De-sen­satiza­tion എന്ന് പറയുന്നു. എന്നാല്‍ Atopy അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്‌നം കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നതായി കാണുന്നു.

മഴക്കാലത്തും വേനല്‍കാലത്തും ആണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ, ബന്ധുക്കള്‍ക്കോ ഈ പ്രശ്‌നം വന്നിട്ടുള്ളവരും വേറെ ആര്‍ക്കും ഇല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായി ഈ റിയാക്ഷന്‍ കാണുന്ന ആളുകളും ഉണ്ട്. രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ IBR വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.

· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ട് നേരം കുളിക്കുക, മൈല്‍ഡ് സോപ്പ് ഇടുക, മൊയ്സ്റ്ററൈസര്‍ ഇടുക.

· Insect repel­lent cream ഇടുക.

· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.

· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ ചികിത്സ എടുക്കുക.

ചികിത്സാ രീതി

· ഡ്രൈ സ്‌കിന്‍ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ mois­tur­iz­er രണ്ട് നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.

· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ആന്റിഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും, ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള
ഭാഗങ്ങളിലും mild steroid cream പുരട്ടുകയും ചെയ്യുക.

· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പോകുമെന്നതിനാല്‍ പ്രത്യേകിച്ച് Treat­ment / ചികിത്സ
ആവശ്യമില്ല.

· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ വരാന്‍ സാധ്യതയുള്ളതിനാല്‍ പനിയോ, ശരീര വേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ
കാണിക്കേണ്ടതാണ്.

Dr. Shali­ni V R
Con­sul­tant Der­ma­tol­o­gist and Cosmetologist
SUT Hos­pi­tal, Pattom

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.