സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്( ഡിഇഒ ഓഫീസ്), അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസ്(എഇഒ ഓഫീസ്) എന്നിവിടങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
എയ്ഡഡ് സ്കൂൾ അധ്യാപക/ അനധ്യാപക നിയമനം, നിയമനം ക്രമവല്‍ക്കരിക്കൽ, മാനേജ്മെന്റിന് ലഭിക്കുന്ന ഗ്രാന്റുകൾ പാസാക്കി കൊടുക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ ജ്യോതി എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തിരഞ്ഞെടുത്ത 24 ജില്ലാ ഓഫീസുകൾ, 30 അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിലാണ് ഇന്നലെ മിന്നൽ പരിശോധന നടന്നത്. നെയ്യാറ്റിൻകര, കല്പറ്റ, പാലക്കാട്, തിരുവനന്തപുരം എന്നീ ഡിഇഒ ഓഫീസുകളിലും വടക്കാഞ്ചേരി, മണ്ണാർക്കാട്, കല്പറ്റ എന്നീ എഇഒ ഓഫീസുകളിലും അധ്യാപക/ അനധ്യാപക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിൽ വലിയ കാലതാമസം വരുത്തുന്നതായി മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.
അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ അപാകതകളെപ്പറ്റി തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.
കണ്ടെത്തിയ അപാകതകളെപ്പറ്റി തുടർന്നുള്ള ദിവസങ്ങളിലും വിശദമായി പരിശോധിച്ച് റിപ്പോർട്ട് സർക്കാരിലേക്ക് അയച്ചുകൊടുക്കുമെന്ന് വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന വിജിലൻസ് ഇൻസ്പെക്ടർ ജനറൽ എച്ച് വെങ്കിടേഷ് അറിയിച്ചു.
English summary;inspection of vigilance in the offices of the Department of Public education
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.