2 May 2024, Thursday

Related news

January 20, 2024
December 6, 2023
June 11, 2023
June 2, 2023
March 15, 2023
March 2, 2023
February 10, 2023
December 2, 2022
October 19, 2022
August 18, 2022

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസ് പരിശോധന

Janayugom Webdesk
തിരുവനന്തപുരം
December 6, 2023 10:49 pm

മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തുന്നു. ‘ഓപറേഷൻ വെറ്റ് സ്കാൻ’ എന്ന് പേരിട്ടിരിക്കുന്ന മിന്നൽ പരിശോധന രാവിലെ 11 മണിക്കാണ് ആരംഭിച്ചത്.

ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കുറഞ്ഞ വിലക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടിയ വിലക്ക് ഉപഭോക്താക്കൾക്ക് മൃഗാശുപത്രികൾ മുഖേന വിൽക്കുന്നതായും ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും, ചില ഡോക്ടർമാർ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും വാക്സിനുകളും ഉപഭോക്താക്കൾക്ക് നൽകുന്നതായി വ്യാജമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എട്ട് വീതവും കോട്ടയം ജില്ലയിൽ അഞ്ചും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാല് വീതവും മറ്റ് ജില്ലകളിൽ മൂന്നു വീതവും ഉൾപ്പടെ ആകെ 56 മൃഗാശുപത്രികളിലാണ് മിന്നൽ പരിശോധന നടത്തുന്നത്. 

വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയുടെയും എസ്പി (ഇൻറലിജൻസ്) ഇ എസ് ബിജുമോൻറെയും നേതൃത്വത്തിലാണ് വിജിലൻസ് യൂണിറ്റുകൾ പരിശോധന നടത്തുന്നത്.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്നതിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി കെ വിനോദ് കുമാർ അറിയിച്ചു.

Eng­lish Sum­ma­ry: Vig­i­lance inspec­tion in state vet­eri­nary hospitals

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.