23 January 2026, Friday

Related news

December 21, 2025
November 11, 2025
November 7, 2025
November 5, 2025
September 26, 2025
September 21, 2025
August 23, 2025
May 6, 2025
May 3, 2025
April 5, 2025

ഐപിഎൽ വാതുവെപ്പ്; മൂന്ന് പേര്‍ പിടിയില്‍

Janayugom Webdesk
താനെ
April 27, 2024 6:17 pm

മഹാരാഷ്ട്രയില്‍ ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികള്‍ അറസ്റ്റില്‍. ഷന്നു ലളിത് ബെരിവാള്‍(31), രജത് ബബൂല ശര്‍മ്മ(30), വിജയ് സീതാറാം ദേവ്ൻ (40) എന്നിവരാണ് അറസ്റ്റിലായത്. താനെ പൊലീസിന്റെ ക്രൈംബ്രാഞ്ചിലെ ആന്റി എക്സട്ടോര്‍ഷനും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും നടത്തിയ സംയുക്ത റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. റോയല്‍ ചലഞ്ചഴ്സ് ബംഗളൂരു- സണ്‍റൈസസ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ വാതുവയ്പ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 1.97 ലക്ഷം രൂപ വിലമതിക്കുന്ന 12 മൊബൈലുകളും ഒരു ടാബ്‌ലെറ്റും ലാപ്‌ടോപ്പും കണ്ടെത്തി.

മൊബൈല്‍ ആപ്പുകള്‍ വഴിയാണ് പ്രതികള്‍ ആളുകളില്‍ നിന്നും പണം പിരിച്ചെടുത്തിരുന്നത്. ഇത്തരത്തില്‍ 11 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ മറ്റൊരു പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ ശിവരാജ് പട്ടീല്‍ പറഞ്ഞു. 

സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഭിവണ്ടിയിലെ കൊങ്കോൺ ഗ്രാമത്തിലെ ഒരു ഹോട്ടലിൽ റെയ്ഡ് നടത്തുകയായിരുന്നു. ഐപിസി സെക്ഷൻ 420 465, 467, 468, 471 , 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Eng­lish Sum­ma­ry: IPL Bet­ting; Three peo­ple are under arrest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.