ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാത്രി 7.30 ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച 4 മത്സരങ്ങളില്‍ നിന്നും 3 ജയം ഉള്‍പ്പെടെ 6 പോയിന്റ് വീതമാണ് രാജസ്ഥാനും ഗുജറാത്തിനും ഉള്ളത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. സീസണിലെ ഏറ്റവും സന്തുലിതമായ നിരയാണ് രാജസ്ഥാന്‍ റോയല്‍സിന്റേത്. ദേവ്ദത്ത് പടിക്കലിന് ഓപ്പണിങ്ങിലേക്ക് പ്രമോഷന്‍ നല്‍കിയതിലൂടെ മുന്‍നിര കൂടുതല്‍ കരുത്തായി.
നായകന്‍ സഞ്ജു സാംസണിന് പുറമെ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, റാസ്സി വാന്‍ഡര്‍ ഡസന്‍, റിയാന്‍ പരാഗ് എന്നിങ്ങനെ പവര്‍ഹിറ്റര്‍മാര്‍ നിരവധി. ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരടങ്ങുന്ന ബൗളിംഗിലും ആശങ്കയില്ല. ലഖ്നൗവിനെ തോല്‍പ്പിച്ചെത്തുന്ന രാജസ്ഥാന് ഒന്നാംസ്ഥാനം ഉറപ്പിക്കുക കൂടി ലക്ഷ്യമാണ്. അതേസമയം പോയിന്റ് പട്ടികയില്‍ ആദ്യ നാലിലുണ്ടെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയുണ്ട് ഗുജറാത്തിന്. ഓപ്പണര്‍ മാത്യു വെയ്ഡില്‍ നിന്ന് വലിയ സ്‌കോര്‍ വരുന്നില്ല. മറ്റൊരു വിദേശതാരമായ ഡേവിഡ് മില്ലറിന്റെ വെടിക്കെട്ടും സീസണില്‍ കണ്ടില്ല.
ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ഉത്തരവാദിത്തം ഒറ്റയ്ക്ക് നിറവേറ്റേണ്ട അവസ്ഥയാണ്. രാഹുല്‍ തെവാത്തിയയുടെ ഫിനിഷിംഗ് മികവില്‍ മാത്രമാണ് പ്രതീക്ഷ. ലോക്കി ഫെര്‍ഗ്യൂസന്‍, മുഹമ്മദ് ഷമി ബൗളിംഗ് സഖ്യം ഏത് ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളിയാവും. റാഷിദ് ഖാന്റെ നാല് ഓവറുകളും പ്രധാനം.എന്നാല്‍ അഞ്ചാം ബൗളറുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. വൃദ്ധിമാന്‍ സാഹ, ഗുര്‍ബാസ്, അല്‍സാരി ജോസഫ് തുടങ്ങി പകരക്കാരുടെ ഒരുനിരയുണ്ടെങ്കിലും മാറ്റത്തിന് സാധ്യത കുറവാണ്.
English summary; Rajasthan Royals Gujarat Titans clash today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.