ഇപ്റ്റ കുളനട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗൃഹാങ്കണ സദസ്സ് സംഘടിപ്പിച്ചു. കുളനട യൂണിറ്റ് പ്രസിഡന്റ് കെ ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു ഗൃഹാങ്കണ സദസ്സിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ജില്ല പ്രവർത്തക ശില്പശാല ക്യാമ്പിന്റെ പോസ്റ്റർ & നോട്ടീസ് ന്റെ പ്രകാശന കർമ്മവും നിർവഹിച്ചു.
ജില്ല പ്രസിഡന്റ്, ജില്ല സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ സൗഹൃദ മീറ്റിംഗ് സംഘടിപ്പിച്ച യൂണിറ്റുകൾക്ക് സംഘടനാപ്രവർത്തനത്തിന് ശക്തി പകരുന്നതിനായി ഔദ്യോഗിക രേഖകൾ വിതരണം ചെയ്തു.മയക്ക് മരുന്നിന്റെ ഉപയോഗവും കൊലപാതകങ്ങളും ഏറി വരുന്ന ഈ സാഹചര്യത്തിൽ ഇതിനെതിരെ ശരിയായ ഇടപെടൽ നടത്തേണ്ടത് ഇപ്റ്റ യെ പോലുള്ള സംഘടനകൾ ആണെന്നും അതിനായ് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചിറ്റയം പറഞ്ഞു. ഏപ്രിൽ 4,5 തീയതികളിൽ അടൂർ പഴകുളം പാസ്സിൽ വെച്ച് നടക്കുന്ന ക്യാമ്പിന്റെ പ്രവർത്തന രീതികളെ കുറിച്ചും അതിന്റെ ആവശ്യകതകളെ കുറിച്ചും ഉള്ള മാർഗനിർദേശങ്ങളും ചർച്ച ചെയ്തു.
ഇപ്റ്റയുടെ ചരിത്രവും സ്വാതന്ത്ര്യസമര കാലം മുതൽ ഇപ്റ്റ എങ്ങനെ ജനങ്ങളിൽ സ്വാധീനം ചെലുത്തി എന്നും ഇപ്റ്റ ജില്ല സെക്രട്ടറി ഡോ അജിത് ആർ പിള്ള വിശദീകരിച്ചു. ലിറ്റിൽ ഇപ്റ്റ, ഇപ്റ്റ എന്നിവയിലൂടെ സ്നേഹവും സഹാനുഭൂതിയുമുള്ള നല്ല കഴിവുറ്റ ജനതയെ വാർത്തെടുക്കാൻ ഉതകും വിധം ഓരോ ഇപ്റ്റ പ്രവർത്തകരും പ്രവർത്തിക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു.ഇപ്റ്റ സ്റ്റേറ്റ് കമ്മിറ്റി അംഗം ലക്ഷ്മി മംഗലത്ത്, പത്തനംതിട്ട ജില്ല പ്രസിഡന്റും സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായഅടൂർ ഹിരണ്യ, മറ്റ് യൂണിറ്റ് ഭാരവാഹികളായ ദീപ ആർ, ശ്രീ പ്രസന്ന ചന്ദ്രൻ പിള്ള, എ ബിജു, കരുണാകരൻ, ഉഷ ജോസ്, വിജ, പന്നിവിഴഹരി, തുളസീദായി എന്നിവർ ആശംസകൾ നേർന്നു. കലാകാരന്മാരുടെ സംഗീത വിരുന്ന് യോഗത്തിന് കൊഴുപ്പേകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.