22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 11, 2026
January 10, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 4, 2026

പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യയും വീടിനുള്ളിൽ കുത്തേറ്റുമരിച്ച നിലയിൽ

Janayugom Webdesk
ടെഹ്റാൻ
October 15, 2023 4:32 pm

പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെർജുയിയെയും ഭാര്യ വാഹിദ മുഹമ്മദിഫറിനയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച രാത്രിയാണ് സിബാദാഷ്ത് ടൗണിലെ വീട്ടിൽ കഴുത്തിനു കുത്തേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത് .

മകൾ മോഹന മെർജുയി ശനിയാഴ്ച രാത്രി ഇവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1970-കളിൽ ഇറാനിലെ നവതരം​ഗ സിനിമകൾക്ക് തുടക്കംകുറിച്ചയാളെന്ന നിലയിൽ പ്രശസ്തനായിരുന്നു മെഹർജുയി.

Eng­lish Sum­ma­ry: Iran­ian Direc­tor Dar­iush Mehrjui and Wife Killed in Stab­bing Attack
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.