8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

November 21, 2024
October 27, 2024
October 17, 2024
August 10, 2024
August 3, 2024
March 8, 2024
February 20, 2024
January 28, 2024
January 12, 2024
January 7, 2024

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കും

സ്വന്തം ലേഖകൻ
മൂന്നാര്‍
March 25, 2022 6:40 pm

വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഇതോടെ ടൂറിസം സോണായ രാജമലയില്‍ ഒന്നാം തീയതി മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമാരംഭിക്കും.

വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. ഇരവികുളത്ത് ഇത്തവണ ഇതുവരെ 100ലധികം കുഞ്ഞുങ്ങള്‍ പിറന്നതായി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ നേര്യംപറമ്പില്‍ പറഞ്ഞു. ടൂറിസം സോണായ രാജമലയില്‍ മാത്രം 17 കുഞ്ഞുങ്ങള്‍ പിറന്നു. വരയാടുകളെ സന്ദര്‍ശിക്കുന്നതിനെത്തുന്ന സഞ്ചാരികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രവേശനം ഓണ്‍ലൈന്‍ ബുക്കിഗ് വഴിമാത്രമാണ്. സഞ്ചാരികളുടെ സൗകര്യാര്‍ഥം അവര്‍ താമസിക്കുന്ന മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ ഏപ്രില്‍ 1ന് മുന്‍പ് സ്ഥാപിക്കും. മൂന്നാറിലെ 300 സ്ഥാപനങ്ങളിലാണ് ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്നത്. സഞ്ചാരികള്‍ക്ക് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് മുന്‍കൂറായി ബുക്കു ചെയ്യാം. ഓണ്‍ലൈനില്‍ ബുക്കു ചെയ്ത ശേഷം ലഭിക്കുന്ന മെസ്സേജില്‍ നല്‍കിയിരിക്കുന്ന സമയത്ത് പ്രവേശന കവാടമായഅഞ്ചാംമൈലിലെത്തി വനംവകുപ്പ് തയ്യാറാക്കിയിട്ടുള്ള വാഹനത്തില്‍ കയറി രാജമലയിലെത്താം.

ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ശബ്ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ വിവരങ്ങള്‍, ലഭിക്കുന്ന സേവനങ്ങള്‍, ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സഞ്ചാരികള്‍ക്ക് വിവരം കേള്‍ക്കാം. വിദേശികള്‍ക്ക് 500 ഉം, സ്വദേശികള്‍ക്ക് 200 രുപയുമാണ് പ്രവേശന ഫീസ്.

അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുന്ന മറയൂര്‍ റോഡിലെ ലക്കം വെള്ളച്ചാട്ടവും ഏപ്രില്‍ 1ന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ് പറഞ്ഞു. വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങള്‍, ശുചി മുറികള്‍, ഭക്ഷണശാല എന്നീ സംവിധാനങ്ങള്‍ ഇവിടെ പുതുതായി ഏര്‍പ്പെടുത്തിയതായി വാര്‍ഡന്‍ പറഞ്ഞു.

രാജമല സന്ദര്‍ശനത്തിനായി: www. eraviku­lam­na­tion­al­park. in, www. munnar­wildlife. com.

Eng­lish Sum­ma­ry: Iraviku­lam Nation­al Park will open on April 1

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.