ഐഎസ് മേധാവി അബു ഇബ്രാഹിം അൽ ഹാഷിമിയെ കൊലപ്പെടുത്തിയെന്ന് യുഎസ്. സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹാഷിമിയെ കൊലപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം രാത്രി യുഎസ് സേന വ്യോമാക്രമണം നടത്തിയത്. സിറിയൻ വിമതരുടെ അവസാന ശക്തികേന്ദ്രമായി കരുതുന്ന നഗരമാണ് ഇദ്‌ലിബ്. നഗരത്തിലെ ഒരു കെട്ടിടത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
തകര്‍ന്നു കിടക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യുഎസ് സൈനികർ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐഎസ് തലവൻ അബു ഇബ്രാഹിം അൽ ഹാഷിമിയെ യുദ്ധക്കളത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. സായുധ സേനയുടെ ധീരതയ്ക്ക് നന്ദിയെന്ന് ബൈഡൻ ട്വീറ്റ് ചെയ്തു. നടപടിയിൽ പങ്കെടുത്ത അമേരിക്കന്‍ സൈനികര്‍ സുരക്ഷിതരായി മടങ്ങിയെന്നും ബൈഡൻ അറിയിച്ചു. 2019 നവംബറിലാണ് അബു ഇബ്രാഹിം അൽ ഹാഷിമിയെ ഐഎസിന്റെ തലവനായി നിയമിക്കുന്നത്. കൊല്ലപ്പെട്ട അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായാണ് ഹാഷിമി സ്ഥാനമേറ്റെടുത്തത്.
ENGLISH SUMMARY:IS leader killed by US
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.