22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 7, 2024
December 7, 2024
November 28, 2024
November 24, 2024
November 3, 2024
October 25, 2024
September 22, 2024
November 29, 2023

ഐഎസ്എല്ലില്‍ മഞ്ഞപ്പട തലപ്പത്ത്

Janayugom Webdesk
പനാജി
January 9, 2022 10:33 pm

ഐഎസ്എല്ലില്‍ ഹൈദരബാദ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് എതിരില്ലാത്ത ഒരു ഗോളിന്റെ ഉജ്വല വിജയം. ജയത്തോടെ മഞ്ഞപ്പട തലപ്പത്തെത്തി. ആല്വാരോ വാസ്കസിന്റെ വോളി ഗോളാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ഉജ്വലമായാണ് രണ്ടു ടീമുകളും കളിച്ചത്‌. ഏഴാം മിനിറ്റില്‍ കിട്ടിയ ഫ്രീകിക്ക് അവസരം ഹൈദരബാദ് പാഴാക്കിയത് വിനയായി. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. അതിനു ശേഷം ലൂണയുടെ ഒരു ക്രോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരം ലഭിച്ചു.

ലൂണയുടെ ക്രോസ് മനോഹരമായി സഹൽ നിയന്ത്രിച്ചു എങ്കിലും സഹൽ നൽകിയ പാസ് പൂടിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി. അത് വാസ്കസ് ഒരു ഡൈവിങ് വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല.

ENGLISH SUMMARY:ISL Ker­ala blasters ranked in first place
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.