11 December 2025, Thursday

കെ റെയിലിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ

Janayugom Webdesk
തിരുവനന്തപുരം
July 18, 2024 10:57 pm

കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷന്‍ ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001 2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. നിർമ്മാണ പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുള്ള അംഗീകാരമാണിത്.
സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും ഈ സംയുക്ത സംരംഭം തിരുവനന്തപുരം സെൻട്രൽ, വർക്കല റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് — വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ പങ്കാളിയാണ്. 27 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതലയുമുണ്ട്. കെ റെയിലിന്റെ സിൽവർലൈൻ വിശദ പദ്ധതി റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. 

Eng­lish Sum­ma­ry: ISO Cer­ti­fi­ca­tion for K Rail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.