23 June 2024, Sunday

Related news

May 28, 2024
November 22, 2022
October 25, 2022
July 19, 2022
July 19, 2022
July 6, 2022
July 2, 2022
July 1, 2022
June 30, 2022
June 29, 2022

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

Janayugom Webdesk
തിരുവനന്തപുരം
August 24, 2021 12:45 pm

ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

സിബി മാത്യൂസിനെക്കൂടാതെ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാര്‍ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയന്‍ ആണ് ഒന്നാം പ്രതി. വഞ്ചിയൂര്‍ എസ് ഐ ആയിരുന്ന തമ്പി എസ്. ദുര്‍ഗ്ഗാദത്ത് രണ്ടാം പ്രതിയും സിറ്റി പൊലീസ് കമ്മിഷണറായിരുന്ന പരേതനായ വി ആര്‍ രാജീവന്‍ മൂന്നാം പ്രതിയും, ഡി ഐ ജിയായിരുന്ന സിബി മാത്യൂസ് നാലാം പ്രതിയുമാണ്. ഡിവൈ. എസ്.പി ആയിരുന്ന കെ.കെ.ജോഷ്വ, സ്‌റ്റേറ്റ് ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രവീന്ദ്രന്‍, ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ എന്നിവരാണ് അഞ്ചാ മുതല്‍ ഏഴ് വരെ പ്രതികള്‍.

ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മര്‍ദ്ദനം തുടങ്ങി എട്ട് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
eng­lish summary;ISRO con­spir­a­cy case:Siby Math­ew grant­ed antic­i­pa­to­ry bail
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.