ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടപ്പിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ചട്ടലംഘനങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ പാതയോരത്തായി വൈറ്റിലയില്‍ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. ദേശീയ പാതയോരത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചാണ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. നേരത്തെ ഇതേ ഔട്ട്ലെറ്റ് അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ ആര്‍ രാജേഷ് പ്രഭുവാണ് സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ട് സ്‌കൂളുകളും രണ്ട് പള്ളികളും ഒരു കോളജും ഈ ഔട്ട്ലെറ്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ബാനര്‍ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ്, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് വൈറ്റിലയിലേക്ക് മാറ്റിയെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ നിലപാട്.
English summary; It is not the job of the Supreme Court to decide whether liquor shops should be closed down on national highways
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.