23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 3, 2024
May 19, 2024
April 16, 2024
April 16, 2024
April 2, 2024
March 19, 2024
November 21, 2023
September 14, 2023
February 3, 2023
November 28, 2022

വ്യാജമരുന്നുകളുടെ പരസ്യംനല്‍കി കബളിപ്പിക്കുന്ന രാംദേവിനെതിരേ നടപടിയെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2022 3:26 pm

രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് മരുന്നുകളുടെ തെറ്റായ പരസ്യം നല്‍കുന്നതിന് ബാബാ രാംദേവിന്‍റെ പതഞ്ജലി ആയുര്‍വേദത്തിനെതിരേ നടപടി എടുക്കാതെ ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സിംങ് അതോററ്റി. ആയുഷ് മന്ത്രാലയം ആവര്‍ത്തിച്ച് അയച്ച നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ടാണ്. മുമ്പോട്ട്നീങ്ങുന്നത്.

പതഞ്ജലിയെക്കുറിച്ചുള്ള ഉത്തരാഖണ്ഡ് ആയുര്‍വേദ, യുനാനി സര്‍വീസ് ലൈസന്‍സിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും വിഷയം വേഗത്തിലാക്കാനും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ലിപിഡം ലിവോഗ്രിറ്റ് , ലിവാമൃത് എന്നീ ബ്രാന്‍ഡുകളുടെ മരുന്നുകളുടെ പ്രചരണത്തിനായി പതഞ്ജലി നടത്തിയ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്ട് 1954, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് 1940 എന്നീ നിയമങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

ദിവ്യ ഫാര്‍മസിയാണ് മരുന്നുകള്‍ നിര്‍മിച്ചിരിക്കുന്നത്.ഈ മരുന്നുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, രക്തസമ്മര്‍ദ്ദം എന്നിവ തടയുമെന്നുമായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.ലിവോഗ്രിറ്റ്, ലിവാമൃത് എന്നീ മരുന്നുകള്‍ ഫാറ്റി ലിവര്‍ ഇല്ലാതാക്കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കും മരുന്ന് ഉപയോഗപ്രദമാണെന്നും കാണിക്കുന്നുണ്ട്.അതേസമയം പതാഞ്ജലിയുടെ മരുന്നുകള്‍ക്കുള്ള ദൂഷ്യഫലങ്ങളെ കുറിച്ചും ഇവര്‍ പ്രചരിപ്പിക്കുന്ന വ്യാജ ആരോപണങ്ങളെക്കുറിച്ചും പരാമര്‍ശിച്ച് ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. 

സംസ്ഥാന ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം വേഗത്തിലാക്കാന്‍ ഡയറക്ടറോടും ആയുര്‍വേദ, യുനാനി വിഭാഗങ്ങളോടും ആവശ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.കണ്ണൂര്‍ ആസ്ഥാനമായുള്ള നേത്രരോഗ വിദഗ്ധന്‍ കെ.വി.ബാബുവാണ് പതാഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.

അധികൃതരുടെ നടപടികളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം മറുപടിയും ആവശ്യപ്പെട്ടിരുന്നു.2020 മാര്‍ച്ച് മുതല്‍ 2021 ഫെബ്രുവരി വരെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ ഏകദേശം 6804 പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 2021 മാര്‍ച്ച് മുതല്‍ 2022 ജൂണ്‍ വരെ 10,035 പരാതികള്‍ എന്നതിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആണ് ഇത് സംബന്ധിച്ച് രാജ്യസഭയില്‍ രേഖമൂലമുള്ള വിശദീകരണം നടത്തിയത്

Eng­lish Summary:
It is report­ed that no action is being tak­en against Ramdev who is cheat­ing by adver­tis­ing fake medicines

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.