22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഡല്‍ഹിയെ മാലിന്യമുക്തമാക്കാന്‍ രണ്ടു നൂറ്റാണ്ട് വേണ്ടിവന്നേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2022 9:18 pm

രാഷ്ട്ര തലസ്ഥാനത്തെ മാലിന്യമുക്തമാക്കാന്‍ 197 വര്‍ഷമെടുത്തേക്കും. ഒഖ്‌ല, ബല്‍സ്വ, ഗാസിപുര്‍ എന്നിവിടങ്ങളിലെ മാലിന്യകൂമ്പാരങ്ങളിലായി 27.6 ദശലക്ഷം ടണ്‍ മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് ഇത് 28 ദശലക്ഷം ടണ്‍ ആയിരുന്നു. പ്രതിദിനം 5315 ടണ്‍ മാലിന്യമാണ് ഡല്‍ഹിയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നത്. കഴിഞ്ഞ 34 മാസത്തിനിടെ 5.1 ദശലക്ഷം ടണ്‍ മാത്രമാണ് നീക്കം ചെയ്യാനായത്. 

നിലവിലെ മാലിന്യ നിര്‍മാര്‍ജ്ജന വേഗത കണക്കിലെടുത്താല്‍ രണ്ട് നൂറ്റാണ്ട് കൊണ്ടു മാത്രമേ പ്രദേശത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കാന്‍ കഴിയുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനായി മാത്രം ഏകദേശം 1864 കോടി രൂപ ചെലവാകുമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രദേശത്തുണ്ടായ കനത്തമഴയില്‍ മാലിന്യങ്ങള്‍ നനഞ്ഞുകുതിര്‍ന്നത് മാലിന്യനിര്‍മ്മാര്‍ജന പദ്ധതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. 

Eng­lish Summary:It may take two cen­turies to make Del­hi garbage free
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.