23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 25, 2024
October 4, 2024
April 22, 2024
April 9, 2024
April 1, 2024
March 22, 2024
February 7, 2024
August 28, 2023
May 26, 2023

ജഹാംഗീര്‍പുരിസംഭവം; കെജ് രിവാളിനെതിരെ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2022 3:43 pm

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കയതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ട്വിറ്ററില്‍ ഗോ ബാക്ക് കെജ്‌രിവാള്‍ എന്ന ഹാഷ്ടാഗില്‍ നിരവധിപേരാണ് കെജ്‌രിവാളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.കെജ് രിവാളിന്റെ കാവിവല്‍ക്കരിക്കപ്പെട്ട സംഘി ചിന്താഗതി തിരിച്ചറിയാന്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് പരാജയപ്പെട്ടു.

ഇപ്പോള്‍ അയാള്‍ വെളിപ്പെട്ടു. ആദ്യം നിങ്ങള്‍ അക്രമാസക്തരായ ജനക്കൂട്ടം ഉപയോഗിച്ച് മുസ്‌ലിങ്ങളെ ഭയപ്പെടുത്തിനിര്‍ത്തി എന്നിട്ട് അവരുടെ വീടുകള്‍ അനധികൃത താമസസ്ഥലങ്ങളുടെ പേരില്‍ നശിപ്പിച്ചുമതേതര വിരുദ്ധന്‍ കെജ്‌രിവാള്‍, തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങള്‍ക്ക് മുസ്‌ലിങ്ങളെ വേണം, ഇപ്പോള്‍ അവര്‍ അനധികൃത കുടിയേറ്റക്കാര്‍ എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.കഴിഞ്ഞദിവസമാണ്, അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കത്തത്.

ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബിജെപി ഭരിക്കുന്ന വടക്കന്‍ ‍ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടന്നത്.അതേസമയം കെട്ടിടം പൊളിക്കുന്നത് സുപ്രീം കോടതി നിര്‍ത്തിവെച്ചിട്ടുണ്ട്.
കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരായ ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.ഇത് ജഹാംഗീര്‍പുരിയിലെ മാത്രം വിഷയമല്ലെന്നും രാജ്യത്തെ മുഴുവന്‍ ബധിക്കുന്ന പ്രശ്നമാണെന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നടപടിയെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെ പ്രശ്നമാണ് ഇത്. സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതി ഉത്തരവിറക്കിയിട്ടും പൊളിക്കല്‍ നടപടി തുടര്‍ന്നു.

ഇത് അനുവദിച്ചാല്‍ നിയമവാഴ്ച ബാക്കിയുണ്ടാവില്ല. സര്‍ക്കാര്‍ നയത്തിന്റെ ഉപകരണമാണോ ബുള്‍ഡോസറെന്നും ദുഷ്യന്ത് ദവെ ചോദിച്ചു.ഡല്‍ഹിയില്‍ 731 അനധികൃത കോളനികള്‍ ഉണ്ട്. അതില്‍ നിന്ന് ഒരെണ്ണം മാത്രം തിരഞ്ഞെടുത്ത് ഒഴിപ്പിക്കുകയാണ്. ഒരു സമുദായത്തെ ലക്ഷ്യമിടുകയാണ്.

വീടുകള്‍ പൊളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ദവെ ചോദിച്ചു.ജഹാംഗീര്‍പുരിയില്‍ പൊളിച്ച കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ് കോടതിയില്‍ ആവശ്യപ്പെട്ടത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും 12.45 വരെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു.

Eng­lish Summary:Jahangirpur inci­dent; Protest against Kejriwal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.