
അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ. ഇയാൾക്കെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് സസ്പെൻഷൻ നടപടി. തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആലപ്പുഴ മണ്ണഞ്ചേരിയിലെ വീട്ടിലും തിരുവനന്തപുരം പൂജപ്പുരയിലെ ഔദ്യോഗിക ക്വാർട്ടേഴ്സിലും വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് മിന്നൽ പരിശോധന നടത്തുകയായിരുന്നു. റെയ്ഡിൽ നിർണ്ണായകമായ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും വിജിലൻസ് പിടിച്ചെടുത്തു. പലരിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിലും തെളിവുകള്‍ കണ്ടെത്തിയിരുന്നു. 2024 മാർച്ച് മുതൽ 2025 നവംബർ വരെ 1.8 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.