24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 29, 2025
March 26, 2025
March 17, 2025
March 5, 2025
February 28, 2025
February 25, 2025
February 13, 2025
February 12, 2025
January 30, 2025

പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ബലാത്സംഗശ്രമം

Janayugom Webdesk
ഡല്‍ഹി
September 28, 2022 12:19 pm

ഡല്‍ഹിയില്‍ പരിശോധനയ്ക്ക് ജയിലിലെത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. തടവുകാരില്‍ ഒരാളാണ് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ക്കെതിരെ അതിക്രമം നടത്തിയത്. ശുചി മുറിയിൽ ഒളിച്ചിരുന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ഡോക്ടര്‍ ബഹളം വെച്ച് സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ ഉടൻ തന്നെ പിടികൂടിയെന്നും ജയിൽ അധികൃതര്‍ അറിയിച്ചു. ജയിൽ സൂപ്രണ്ടിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവെന്നും ഡോക്ടറുടെ വൈദ്യപരിശോധന നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.

വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സ്ത്രീകൾക്കെതിരെ നടത്തിയ അധിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്നത്.

Eng­lish Sum­ma­ry: Jail inmate tries to rape lady doctor
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.