8 February 2026, Sunday

Related news

November 16, 2025
November 16, 2025
October 11, 2025
October 10, 2025
September 24, 2025
September 17, 2025
December 17, 2024
December 11, 2024
October 26, 2024
October 25, 2024

വിദ്യാലയങ്ങളില്‍ അറിവിന്റെ ആവേശോത്സവം; ജനയുഗം സഹപാഠി-എകെഎസ്ടിയു അറിവുത്സവത്തിന് തുടക്കമായി

Janayugom Webdesk
തിരുവനന്തപുരം
September 24, 2025 8:22 pm

സംസ്ഥാനത്തെ സ്കൂളുകളില്‍ അറിവിന്റെ ആവേശോത്സവത്തിന് തുടക്കം. ജനയുഗം സഹപാഠിയും എകെഎസ്ടിയുവും സംയുക്തമായി എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന അറിവുത്സവത്തിന്റെ ഈ വർഷത്തെ മത്സരങ്ങൾക്ക് തുടക്കമായി. സ്കൂൾ തലത്തിലുള്ള മത്സരങ്ങൾ ഇന്ന് നടന്നു. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് കുട്ടികള്‍ അറിവുത്സവത്തില്‍ പങ്കാളികളായി. ഇതരമത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി പത്രപാരായണത്തിനും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്‍കുന്ന അറിവുത്സവത്തിലെ ഈ വർഷത്തെ ചോദ്യങ്ങൾ വിജ്ഞാനപ്രദവും രസകരവുമായിരുന്നുവെന്ന് കുട്ടികൾ പ്രതികരിച്ചു.
ഉപജില്ലാ മത്സരങ്ങൾ ഒക്ടോബർ 11നും ജില്ലാതല മത്സരങ്ങൾ 18നും നടക്കും. സംസ്ഥാനതല മത്സരം നവംബർ 16ന് എറണാകുളം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളി‍ൽ വച്ച് നടക്കും.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.