23 September 2024, Monday
KSFE Galaxy Chits Banner 2

കോവിഡ് കാലത്തും വിശപ്പകറ്റാം… ജനകീയ ഊണ് @ 20

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 29, 2022 5:42 pm

വിശപ്പുരഹിത കേരളത്തിനായി സമൂഹത്തിലെ സാധാരണക്കാര്‍ക്കും അന്നമേകുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ പദ്ധതി ഈ കോവിഡ് കാലത്തും സജീവം. 20 രൂപയ്ക്ക് ചോറ്, കറി, തോരന്‍,അച്ചാര്‍ എന്നിവ ലഭിക്കും. മീന്‍ വറുത്തത്, ചിക്കന്‍കറി എന്നിങ്ങനെ സ്പെഷ്യല്‍ വിഭവങ്ങളുമുണ്ട്. പ്രത്യേക തുക നല്‍കിയാല്‍ അതും ലഭിക്കും. പണമില്ലാത്തവര്‍ക്ക് കാര്യം പറഞ്ഞാല്‍ സൗജന്യമായും ഊണ് നല്‍കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തനം നടത്തുന്നത്.

തിരുവനന്തപുരം ഡിപിഐ ഓഫീസിന് സമീപമുള്ള ആശ്രയ കുടുംബശ്രീ ജനകീയ ഹോട്ടലും ഇത്തരത്തിലൊന്നാണ്. ഊണിന് കോവിഡ് കാലത്തും ഇവിടെ ആവശ്യക്കാര്‍ ഏറെയാണ് .ഓരോ ദിവസവും ആയിരത്തിന് അടുത്ത് ആളുകളാണ് ഹോട്ടലില്‍ നിന്ന് നേരിട്ടും ഔട്ട്‌ലറ്റുകള്‍ വഴിയും 20 രൂപയ്ക്ക് ഭക്ഷണം വാങ്ങിക്കുന്നത്. ഉച്ചയൂണിന് പുറമെ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഇവിടെ ഇരുപത് രൂപയ്ക്കാണ് നല്‍കുന്നത്. 60 രൂപയുടെ പ്രത്യേക പാക്കേജ് സംവിധാനത്തിലൂടെ ഒരാള്‍ക്ക് മൂന്ന് നേരവും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ചായയ്ക്കും ലഘുപലഹാരങ്ങളും ഏഴ് രൂപയ്ക്കുാണ് ഇവിടെ നല്‍കപ്പെടുന്നത്. രാവിലെ ഏഴ് മുതല്‍ തുടങ്ങുന്ന തിരക്ക് ഇവിടെ വൈകീട്ട് വരെ നീളും.

യാത്രക്കാരും ഓഫീസ് ജീവനക്കാരും മാത്രമല്ല നിരവധി വീടുകളിലേക്കും ഇവിടെ നിന്ന് ഊണ് കൊണ്ട് പോകുന്നുണ്ട്. പല സംഘടനകളുടെയും പൊതിച്ചോര്‍ വിതരണം പദ്ധതിയുമായും ആശ്രയ ജനകീയ ഹോട്ടല്‍ സഹകരിക്കുന്നുണ്ട്. ഹോട്ടലിന് പുറമെ മൂന്ന് ഔട്ട്‌ലറ്റുകള്‍ വഴിയാണ് ഭക്ഷണവിതരണം പ്രധാനമായും നടത്തപ്പെടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ടെക്നോളജി എന്ന സ്ഥാപനവുമായി സഹകരിച്ച് ഗ്രേഡിങ് ടൂള്‍ രൂപീകരിക്കുകയും ഇതുപയോഗിച്ച് ജനകീയഹോട്ടലുകളെ പ്രത്യേകം നിര്‍ണയിക്കപ്പെട്ട സൂചികകളായ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണമേന്മ ‚രുചി, വിഭവങ്ങളിലെ വൈവിധ്യം, പ്രവര്‍ത്തനസമയം, പ്രതിമാസ വിറ്റുവരവ് ‚കെട്ടിടത്തിന്റെയും ചുറ്റുപാടിന്റെയും അവസ്ഥ, ബ്രാന്റിംഗ് വിപണനം എന്നിങ്ങനെ എ, ബി, സി എന്നീ കാറ്റഗറികളായി തരംതിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തിരുവനന്തപുരം ജില്ലയിലെ പത്തൊന്‍പത് ജനകീയ ഹോട്ടലുകളില്‍ നിന്നും എ ഗ്രേഡ് നേടി പ്രവര്‍ത്തിക്കുന്ന രണ്ട് ഹോട്ടലുകളില്‍ ഒന്നാണ് ആശ്രയ. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ആര്‍ആര്‍ടി വോളണ്ടിയര്‍ മുഖേന ഭക്ഷണത്തിന് ജനകീയ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാം. കുറഞ്ഞ ചെലവ് മാത്രമല്ല വൃത്തിയിലും വീട്ടുരുചിയിലുമുള്ള ഭക്ഷണം ഏറെ പ്രിയപ്പെട്ടതാണെന്ന് ജനകീയ ഹോട്ടലിലെ സംതൃപ്തരായ ഉപഭോക്താക്കള്‍ പറയുന്നു.

കൃഷ്ണകൃപ ജനകീയ ഹോട്ടല്‍ കടകംപള്ളി, സൗഭാഗ്യ ജനകീയ ഹോട്ടല്‍ കഴക്കൂട്ടം, വനിത ജനകീയ ഹോട്ടല്‍ ആറ്റിപ്ര, തൃപ്തി ജനകീയ ഹോട്ടല്‍ പള്ളിത്തുറ, ഭാഗ്യലക്ഷ്മി ജനകീയ ഹോട്ടല്‍ മെഡിക്കല്‍ കോളജ്, അനന്തപുരി ജനകീയ ഹോട്ടല്‍ എസ് എം വി സ്കൂളിന് എതിര്‍വശം, രുചിക്കൂട്ട് ജനകീയ ഹോട്ടല്‍ മുടവന്‍മുഗള്‍, മൈത്രി ജനകീയ ഹോട്ടല്‍ നേമം, വനിതാ ജനകീയ ഹോട്ടല്‍ വള്ളക്കടവ്, കരുണ ജനകീയ ഹോട്ടല്‍ ഹാര്‍ബര്‍,നന്ദനം ജനകീയ ഹോട്ടല്‍ വാഴോട്ടുകോണം, കലവറ ജനകീയ ഹോട്ടല്‍ വട്ടിയൂര്‍കാവ്, പുണര്‍തം ജനകീയ ഹോട്ടല്‍ കുടപ്പനകുന്ന്, സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ജനകീയ ഹോട്ടല്‍ ചെട്ടിവിളാകം, ശ്രീഭദ്ര ജനകീയ ഹോട്ടല്‍ പേട്ട ‚പേരൂര്‍ ജനകീയ ഹോട്ടല്‍ പേരൂര്‍കട, ഉത്രാടം ജനകീയ ഹോട്ടല്‍ പട്ടം, കിസ്മത്ത് ജനകീയ ഹോട്ടല്‍ പട്ടം എന്നിവയാണ് തിരുവനന്തപുരം നഗരസഭ പരിധിയിലെ മറ്റ് ജനകീയ ഹോട്ടലുകള്‍.

 

Eng­lish Sum­ma­ry: Get meals at Rs.20 in Thiruvananthapuram

You may like this video also

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.