5 December 2025, Friday

Related news

November 16, 2025
October 10, 2025
September 24, 2025
December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024

ജനയുഗം സഹപാഠി-എകെഎസ്ടിയു അറിവുത്സവം; സംസ്ഥാനതല വിജ്ഞാന പരീക്ഷ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
October 26, 2024 8:18 am

ജനയുഗം സഹപാഠി — എകെഎസ‌്ടിയു അറിവുത്സവം സംസ്ഥാനതല വിജ്ഞാന പരീക്ഷ ഇന്ന് നടക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടക്കുന്ന അറിവുത്സവത്തില്‍ എല്‍പി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. രാവിലെ 9.45ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എകെഎസ‌്ടിയു പ്രസിഡന്റ് കെ സുധാകരന്‍, ജനയുഗം സിഎംഡി എന്‍ രാജന്‍, ഇ ലോര്‍ദോന്‍ എന്നിവര്‍ സംസാരിക്കും. 

ഉച്ചയ്ക്ക് 12.30ന് സമാപന സമ്മേളനവും സമ്മാനദാനവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് അധ്യക്ഷനാകും. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തും. എകെഎ‌സ‌്ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍, പിടവൂര്‍ രമേശ്, സ്നേഹശ്രീ, ഡോ. പി ലൈല വിക്രമരാജ്, ആര്‍ ശരത് ചന്ദ്രന്‍ നായര്‍, ആര്‍ ഉദയന്‍ എന്നിവര്‍ സംസാരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.