25 April 2025, Friday
KSFE Galaxy Chits Banner 2

കല്ലുപ്പ്

ജസീന റഹിം
March 27, 2022 3:17 am

കൊഴുത്ത ദ്രാവകമാക്കി
നിത്യവും, അയാളെന്നെ
കുടിച്ച് വറ്റിക്കുന്നു
കനത്തൊരു ഏമ്പക്കത്തിലൂടെ
പുറത്തേക്കെറിയുന്നു. .
അപ്പോഴൊക്കെ
അരി പത്തിരി പോലെ
അയാളെ ഞാൻ ചുരുട്ടി
വായിലേക്കിട്ട് അണയിലൊതുക്കും
വേണ്ടാത്തൊരു മാർദ്ദവം തൊണ്ടയിൽ
കുടുങ്ങി, ആമാശയത്തിലേക്ക്,
പോകാൻ മടിക്കും. ..
കല്ലുപ്പ് ചേർത്ത്, ദിവസങ്ങളെ
വിഭവസമ്യദ്ധമാക്കാൻ,
എനിക്കിപ്പോളറിയാം. ..
ചെടിച്ച് തുപ്പി വെച്ച വാക്കുകളെ
അടച്ച് വെച്ച് ഉപ്പ് തൂകി, അയാൾക്ക്
തന്നെ ഞാൻ വിളമ്പും. .….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.