22 December 2024, Sunday
KSFE Galaxy Chits Banner 2

ഉണ്ണുണ്ണിയുടെ ആഞ്ഞിലി മരം

അനിൽ നീണ്ടകര
April 17, 2022 3:30 am

ചുവട്ടിലെ പുള്ളിവെയിലും
ചിതറിയ പഴവുമേ
അന്നു കണ്ടുള്ളു, ഉണ്ണുണ്ണി
കളിക്കാൻ ഒരപ്പൂപ്പന്റെ
പൂമടിത്തട്ട്
വെയിലിലും മഴയിലും
ഉലഞ്ഞുലഞ്ഞ്
രണ്ടുപേരും കുറേക്കൂടി വലുതായി
ഉണ്ണുണ്ണിയുടെ സൂക്ഷ്മനേത്രങ്ങൾ
ഇപ്പോൾ മരം കാണുന്നു
മരത്തിന്റെ കാതൽ കാണുന്നു
കൃഷ്ണമണിയുടെ എക്സ്റേയിൽ
പല ദിശയിലിരിക്കുന്ന
കട്ടിളക്കാലുകൾ, കതകുകൾ,
ജനൽപ്പാളികൾ
മരണവേദനയമർത്തി
മന്ത്രിപ്പൂ മുത്തശ്ശൻ:
സ്നേഹമെത്രയും മധുരമാം ബലി

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.