23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 27, 2023
September 28, 2023
June 25, 2023
May 30, 2023
May 28, 2023
May 27, 2023
May 26, 2023
May 15, 2023
May 10, 2023
May 7, 2023

ജന്തര്‍മന്തർ സംഘർഷം; രണ്ട് ഗുസ്തി താരങ്ങൾക്ക് പരുക്ക്

Janayugom Webdesk
May 4, 2023 8:51 am

ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിൽ രണ്ട് ഗുസ്തി താരങ്ങൾക്ക് പരുക്ക്. ഗുസ്തിതാരങ്ങളായ വിനേഷ് വിനേഷ് ഫോഗട്ട്,ബജ്‌രംഗ് പൂനിയയ്ക്കുമാണ് പരുക്കേറ്റിരിക്കുന്നത്.

മദ്യപിച്ചെത്തിയ പൊലീസുകാര്‍ തങ്ങളെ ലക്ഷ്യം വെച്ച് ആക്രമിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസുകാര്‍ മര്‍ദിച്ചു, വനിതാ റെസ്ലിംഗ് താരങ്ങളോട് മോശമായി പെരുമാറി തുടങ്ങിയ ഗുരുതര ആരോപണങ്ങളും താരങ്ങള്‍ ഉയര്‍ത്തി. പകല്‍ മുഴുവന്‍ പെയ്ത മഴയില്‍ സമരവേദിയിലെ കിടക്കകള്‍ നശിച്ചിരുന്നു. ഇത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷം ഉണ്ടായ സാഹചര്യത്തിൽ ജന്തർമന്തറിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ആംആദ്മി പാര്‍ട്ടിയാണ് സമരക്കാര്‍ക്ക് കിടക്കകളുമായി എത്തിയത്. എന്നാല്‍ ആറ് മണിക്ക് ശേഷം ജന്തര്‍മന്തറിലേക്ക് പുറത്ത് നിന്നും ആളുകള്‍ക്ക് പ്രവേശനമില്ല. നേതാക്കള്‍ കടന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ജന്തര്‍ മന്തറിലേക്ക് അനുമതിയില്ലാതെ സോമനാഥ് ഭാരതി കിടക്കകളുമായി എത്തിയെന്നും ഇവ ട്രക്കില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായെന്നും പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന്, ചെറിയ തര്‍ക്കമുണ്ടാവുകയും സോമനാഥ് ഭാരതിയെയും മറ്റ് 2 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

eng­lish summary:Jantarmantar con­flict; Two wrestlers injured

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.