18 May 2024, Saturday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

ജന്‍വിശ്വാസ് ബില്‍ പാര്‍ലമെന്റിലേക്ക്; 34,00 കുറ്റങ്ങള്‍ ഒഴിവാകും

* ക്രിമിനല്‍ കുറ്റങ്ങള്‍ 35,000 ആയി കുറയും 
Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2023 10:56 pm

രാജ്യത്ത് നിലവിലിരിക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ജന്‍വിശ്വാസ് ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. വന സംരക്ഷണ ഭേദഗതി നിയമം അടക്കം 21 ബില്ലുകള്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചന.
വ്യവസായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജന്‍വിശ്വാസ് ബില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം. വ്യവസായം മെച്ചപ്പെടുത്താനും, ഈ മേഖലയില്‍ നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുാനുമാണ് ബില്‍ ലക്ഷ്യമിടുന്നത്. മേഖലയുമായി ബന്ധപ്പെട്ട ചെറിയ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനും, അതുവഴി വ്യവസായം പ്രോത്സാഹിപ്പിക്കാനും, സംരംഭകരുടെ ഭയം ഒഴിവാക്കാനും ബില്‍ ഉപകരിക്കുമെന്നാണ് കരട് ബില്ലില്‍ പറയുന്നത്. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ബില്‍ വഴിതെളിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 35,000 ആയി നിജപ്പെടുത്താനും, 3,400 കുറ്റകൃത്യങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 42 നിയമങ്ങളിലെ 181 വ്യവസ്ഥകളാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതിയിലുടെ നീക്കം ചെയ്യുക. 150 തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ വര്‍ഷം തോറും 500 മുതല്‍ 900 വരെ വിവിധ പരാതികള്‍ ഉയരുന്നതായും ഇതിന്റെ പരിഹാരത്തിന് 16 ലക്ഷം രൂപ ചെലവ് വരുന്നതായും വിലയിരുത്തപ്പെടുന്നു. ഇത്തരം ചെറിയ പരാതികളും, മറ്റ് ലഘു കുറ്റകൃത്യങ്ങളും കോടതിയില്‍ എത്താതെ തന്നെ പരിഹരിക്കുന്നതിന് പുതിയ ബില്‍ ഉപകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സംയുക്ത പാര്‍ലമെന്ററി സമിതി ശുപാര്‍ശ അനുസരിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഡല്‍ഹി സര്‍ക്കാറിന്റെ അധികാരങ്ങള്‍ കവരുന്ന ഡല്‍ഹി സര്‍വീസ് ഓര്‍ഡിനന്‍സ് , ഡാറ്റ പ്രെട്ടക്ഷന്‍ ബില്‍ എന്നിവയും വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതിനകം വിവാദമായ വനസംരക്ഷണ ഭേദഗതി ബില്ലും ചര്‍ച്ചയ്ക്ക് വരും.

eng­lish sum­ma­ry; Jan­vish­was Bill to Par­lia­ment; 34,00 charges will be waived

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.