ഈയടുത്ത കാലത്ത് സൗദി അറേബ്യ ഒരു സ്ത്രീക്ക് പൗരത്വം നൽകുകയുണ്ടായി. സോഫിയ എന്നാണ് ആ സ്ത്രീയുടെ പേര് പക്ഷെ അത് ലോകമെങ്ങും ചർച്ചാവിഷയമായി. കാരണം സോഫിയ ഒരു റോബോട്ടാണ്. ഒരു രാജ്യത്തിന്റെ പൗരത്വം നേടുന്ന ആദ്യ റോബോട്ടാണ് സോഫിയ. ഒറ്റ നോട്ടത്തിൽ സുന്ദരിയായ യുവതി.
ശരീരമെല്ലാം മനുഷ്യരുടേത് പോലെ തന്നെയാണ്. തലയുടെ പിൻഭാഗം കണ്ടാൽ സംഗതി പിടികിട്ടും. മോട്ടോറും ചിപ്പുകളും വയറുകളുമെല്ലാം നിറഞ്ഞ തലച്ചോർ. കൃത്രിമബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിച്ച ഹ്യൂമനോയിട് റോബോട്ട് ആണ് സോഫിയ. ഈ യന്ത്രസ്ത്രീക്ക് പൗരാത്വം നൽകുക വഴി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് സൗദി. ഹോങ്കോങ്ങിലെ ഹാൻസൻ റോബോട്ടിക്സ് നിർമ്മിച്ച സോഫിയയ്ക്ക് സംസാരിക്കാനും വികാരങ്ങൾ പങ്ക് വയ്ക്കാനുമെല്ലാം നന്നായി അറിയാം. 2017 ഒക്ടോബറിൽ ആണ് പൗരത്വം കിട്ടയത്. ഇപ്പോൾ നാല് വർഷം തികയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.