22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ശോഭാ സുരേന്ദ്രന്‍ ബിജെപിയുടെ വിശ്വാസ്യത തകര്‍ത്തെന്ന് ജാവ്ദേക്കര്‍

തന്നെ തോല്‍പ്പിക്കാന്‍ മുരളീധരപക്ഷംശ്രമിച്ചെന്ന് ശോഭാസുരേന്ദ്രനും 
Janayugom Webdesk
തിരുവനന്തപുരം
May 7, 2024 1:55 pm

ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ബിജെപിയുടെ വിശ്വാസ്യത തകര്‍ത്തെന്ന് പ്രകാശ് ജവദേക്കര്‍. അതിനുള്ള അതൃപ്തി കേന്ദ്ര നിരീക്ഷകന്‍ കൂടിയായ ജാവ്ദേക്കര്‍ നേതൃയോഗത്തില്‍ തുറന്നടിച്ചു.

ഇതിനിടെ വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്ന് ജാവദേക്കർ ചോദിച്ചു. പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്.

കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കൾ ഉപയോഗിക്കുന്നത് ശരിയല്ല. മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ കുറ്റപ്പെടുത്തി. അതേസമയം, തന്നെ തോൽപ്പിക്കാൻ വി മുരളീധര പക്ഷം ശ്രമിച്ചുവെന്ന് ശോഭാ സുരേന്ദ്രൻ യോഗത്തിൽ ആരോപിച്ചു.

Eng­lish Summary:
Javadekar says Sob­ha Suren­dran has bro­ken the cred­i­bil­i­ty of BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.