1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 21, 2025
May 8, 2024
October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023
May 6, 2023

ജവാനും മുല്ലപ്പൂവും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

Janayugom Webdesk
കൊച്ചി
November 14, 2022 6:59 pm

ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും,സമീർ സേട്ടുംചേർന്ന് നിർമ്മിക്കുന്ന ജവാനും മുല്ലപ്പൂവും പ്രദർശനത്തിന് തയ്യാറാകുന്നു.
അടച്ചിടൽ കാലത്തിന് ശേഷം ഓരോ വീടും ഒരു ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ജവാനും മുല്ലപ്പൂവിന്റെയും കഥ ഇതൾവിരിയുന്നത്. കോവിഡാനന്തരം കഷ്ടത്തിലായത് സാങ്കേതിക പരിഞ്ജാനമില്ലാത്ത സാധാരണക്കാരാണ്. സൈബർ ലോകം വെളിച്ചമായി ഒപ്പം നിന്ന് അവരുടെ വഴികളിൽ ഇരുൾ പരത്തിക്കൊണ്ടിരുന്നു.

സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്കൂൾ അദ്ധ്യാപികയായ ജയശ്രി ടീച്ചറും സൈനിക ജീവിതം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ ജവാൻ ഗിരിധറിന്റെയും കഥ പറയുന്ന ചിത്രം നവാഗതസംവിധായകനായ രഘു മേനോൻ അണിയിച്ചൊരുക്കുന്നു. ഇഷ്ടാനിഷ്ടങ്ങളുടെ കാരൃത്തിൽ ഗിരിധറും ജയശ്രിയും ഇരുധ്രുവങ്ങളിൽ ആണ്. എങ്കിലും കുടുംബം എന്ന അനിവാരൃതയെ മുറുകേ പിടിച്ച് അവർ ഒത്തുപോകുകയാണ്.
ജയശ്രി ടീച്ചറുടെ അതിജീവനത്തിന്റെ കഥ വൃതൃസ്തമായി പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്.
ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. മറ്റ് അഭിനേതാക്കൾ: രാഹുൽ മാധവ്,ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ.

Eng­lish Summary:Jawan and Mul­lapoo first look poster is here
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.