18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 9, 2025
May 31, 2025
May 22, 2025
May 4, 2025
April 29, 2025
April 24, 2025
April 18, 2025
April 17, 2025
April 14, 2025

“അരികൊമ്പൻ” ശക്തനായ കാട്ടാനയുടെ കഥ സിനിമയാകുന്നു

Janayugom Webdesk
May 6, 2023 2:16 pm

നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. 

കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോൾ മലയാള സിനിമയിൽ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുന്നു. എൻ എം ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Eng­lish Summary;“Arikomban” film
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.